
ഡൽഹി: സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദം റെക്കോർഡ് ചെയ്യുന്നതിനുള്ള സംവിധാനത്തോടെയുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) നിർദ്ദേശിച്ചത്.CCTV cameras with sound mandatory in schools; CBSE issues directive
പുതുതായി പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ പ്രകാരം, ക്ലാസ് മുറികൾ, ഇടനാഴികൾ, ലൈബ്രറികൾ, പടിക്കെട്ടുകൾ തുടങ്ങിയ പ്രധാന ഇടങ്ങളിൽ ഇത്തരം ക്യാമറകൾ ഘടിപ്പിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളോടൊപ്പം ശബ്ദവും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും സൂക്ഷിക്കണം.
തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയും മാനസിക-ശാരീരിക ക്ഷേമവും ലക്ഷ്യമിട്ടാണ് ഈ നിർദേശമെന്ന് ബോർഡ് അറിയിച്ചു. 2021 സെപ്റ്റംബറിൽ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) പുറത്തിറക്കിയ “സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷാ മാനുവൽ” പ്രകാരമാണ് ഈ നടപടി വന്നത്.