മുംബൈ: കിഴക്കൻ മുംബൈയിലെ മാന്കൂര്ദ്ദിൽ പതിനൊന്നുകാരനായ ഹംസയെ പിറ്റ്ബുൾ നായയെ വിട്ട് കടിപ്പിച്ച സംഭവത്തിൽ നായയുടെ ഉടമ മുഹമ്മദ് സുഹൈല്‍ ഹസന് (43) അറസ്റ്റിലായി. ജൂലൈ 17ന് വീടിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.Pitbull owner arrested after 11-year-old boy was bitten by a stray dog
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ശേഷമാണ് നടപടി. ദൃശ്യങ്ങളിൽ നായ കുട്ടിയെ താടിക്ക് കടിക്കാനുള്ള ശ്രമവും വസ്ത്രങ്ങളിൽ കടിച്ചുപിടിക്കുന്നതും കാണാം. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹംസയെന്ന പതിനൊന്നുകാരന് ചികിത്സയിലാണ്. നായയുടെ ഉടമ അതിന്റെ മേൽ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഹംസയുടെ മൊഴിയനുസരിച്ച്, പ്രതി പിന്നീട് വീണ്ടും നായയെ വിട്ട് തിരിച്ച് കടിപ്പിക്കാൻ ശ്രമിച്ചെന്നും, ആരും ഇടപെടാൻ തയ്യാറായില്ലെന്നും പറയുന്നു. ഹംസയുടെ പിതാവിന്റെ പരാതിയെ തുടർന്ന് സുഹൈലിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ചികിത്സയിലായിരിക്കുന്ന ഹംസയുടെ നില ഗുരുതരമല്ല.
