ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗം ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയില്‍ സംഘടിപ്പിക്കും. ജൂലൈ 21ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ മുന്നിട്ടിറങ്ങി ചര്‍ച്ച നടത്തുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.Congress parliamentary meeting today
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ശക്തമായ നിലപാട് രൂപപ്പെടുത്തുന്നതിന് യോഗം പ്രധാനമാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ–പാകിസ്താന് ബന്ധം, വോട്ടര്‍ പട്ടിക പരിഷ്കാരം, അഹമ്മദാബാദ് വിമാനാപകടം, യുഎസ് ഇന്ത്യയ്ക്കെതിരെ ചുമത്തിയ തീരുവ, സാമ്പത്തിക സാഹചര്യങ്ങള്‍, പണപ്പെരുപ്പം, തൊഴില്‍രഹിതത്വം തുടങ്ങി നിരവധി പ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉപനേതാക്കളും ചീഫ് വിപ്പുമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ശശി തരൂരിനും ക്ഷണമുണ്ടെങ്കിലും വിദേശത്തായതിനാല്‍ അദ്ദേഹം പങ്കെടുക്കില്ല. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 21 വരെ നീണ്ടുനിലക്കും.
