ലഖ്നൗ: ലഖ്നൗവിൽ നിരോധിത മയക്കുമരുന്ന് ഉള്ള 5,353 കപ്പ് സിറപ്പ് ബോട്ടിലുകളുമായി യുവാവിനെ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് ഉദ്യോഗസ്ഥർ പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.Youth arrested with fake cough syrup
വ്യാജ ലേബലുകൾ ഒട്ടിച്ചിരുന്ന പ്രസിദ്ധ ബ്രാൻഡുകളുടെ പേരിലുള്ള ഈ കഫ് സിറപ്പുകൾ കൊഡീൻ അടങ്ങിയതായിരുന്നു. പ്രതിയുടെ കൈവശം മരുന്ന് സൂക്ഷിക്കാനോ വിൽക്കാനോ വേണ്ട നിയമപരമായ രേഖകളും ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് ഡെപ്യൂട്ടി നാർക്കോട്ടിക് കമ്മീഷണർ പ്രവീൺ ബാലി പറഞ്ഞു.
1985ലെ എൻഡിപിഎസ് (NDPS) ആക്ട് പ്രകാരമാണ് കേസെടുത്തത്. ലഖ്നൗവിലെ അനധികൃത മയക്കുമരുന്ന് വ്യാപാര ശൃംഖലയെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
