ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിലും കേരളത്തിലും ബിജെപി സജീവമാകുന്നു. തമിഴ്നാട്ടില്‍ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27, 28 തീയതികളില്‍ സംസ്ഥാനത്തെത്തും. ആടി തിരുവാതിര ആഘോഷങ്ങളിൽ പങ്കെടുക്കും എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ഓരോ മാസവും മോദിയോ അമിത് ഷായോ തമിഴ്നാട് സന്ദർശിക്കുമെന്നാണ് സൂചന.Modi and Amit Shah gear up for elections
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. നാളെ രാവിലെ ബിജെപിയുടെ സംസ്ഥാന ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സംസ്ഥാന വാർഡ്തല പ്രതിനിധി സമ്മേളനത്തിൽ ‘കേരളം മിഷൻ 2025’ പ്രഖ്യാപിക്കുമെന്ന് ബിജെപി അറിയിച്ചു.
സംഘടനാതല പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായിരിക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 5000 വാര്‍ഡ് പ്രതിനിധികൾ നേരിട്ട് പങ്കെടുക്കും. മറ്റ് 10 ജില്ലകളിലെ പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒത്തുചേരുകയും, യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കുകയും ചെയ്യും.
