ലാഹോർ: ക്വറ്റയിൽ നിന്ന് ലാഹോറിലേക്ക് പോകുകയായിരുന്ന ബസ് തോക്കുധാരികൾ തടഞ്ഞുനിർത്തി ഒമ്പത് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി തട്ടിക്കൊണ്ടുപോയി, തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി. വടക്കൻ ബലൂചിസ്ഥാനിലെ സോബിനടുത്താണ് ഭീകരാക്രമണം നടന്നത്.Gunmen shoot dead bus passengers in Balochistan
ബസിൽ കയറിയ അക്രമികൾ ചില യാത്രക്കാരെ നിർദ്ദിഷ്ടമായി തിരഞ്ഞെടുക്കുകയും തട്ടിക്കൊണ്ടുപോയ ശേഷം വെടിയുതിർക്കുകയുമായിരുന്നു. ഇവർക്ക് നേരെ വെടിവച്ച ശേഷം മൃതദേഹങ്ങൾ അവിടെയേകാണ് കണ്ടെത്തിയത് എന്ന് സോബ അസിസ്റ്റന്റ് കമ്മീഷണർ നവീദ് ആലം അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ബലൂച് വിഘടനവാദികളായിരിക്കും അതിന് പിന്നിലെന്ന് അധികൃതർ സംശയിക്കുന്നു. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരെയാണ് ലക്ഷ്യം വെച്ചതെന്ന് പ്രാഥമിക നിഗമനം.
“ഭീകരർ നിരപരാധികളായ ഒമ്പത് പാകിസ്ഥാൻ പൗരന്മാരെ കൊലപ്പെടുത്തി എന്നാണ് സർക്കാർ വക്താവ് ഷാഹിദ് റിൻഡിന്റെ പ്രതികരണം. അദ്ദേഹം ഈ ആക്രമണം ‘ഫിത്ന അൽ-ഹിന്ദുസ്ഥാനി’ ഗ്രൂപ്പിന്റെ ക്രൂരതയാണെന്നും കൂട്ടിച്ചേർത്തു.
ഇരുട്ടിന്റെ മറവിൽ അക്രമികൾ രക്ഷപ്പെട്ടുവെങ്കിലും, സമീപ പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. പഞ്ചാബ് മേഖലയുമായി ബന്ധപ്പെട്ടവരെയാണെന്ന ഉറപ്പായതോടെയാണ് കൊലപാതകം നടന്നതെന്ന് അന്വേഷണ സംഘം കരുതുന്നു.
അഫ്ഗാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രദേശം ധാതു സമ്പത്തുകൾക്കായി പ്രശസ്തമാണ്. ഇവയെ കുത്തകകൾക്ക് കൈമാറുന്നതിൽ സർക്കാർ പങ്കാളിയാകുന്നതിനെതിരെ മുൻപ് തന്നെ ബലൂച് ലിബറേഷൻ ആർമിയടക്കമുള്ള സംഘടനകൾ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലാഹോർ: ക്വറ്റയിൽ നിന്ന് ലാഹോറിലേക്ക് പോകുകയായിരുന്ന ബസ് തോക്കുധാരികൾ തടഞ്ഞുനിർത്തി ഒമ്പത് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി തട്ടിക്കൊണ്ടുപോയി, തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി. വടക്കൻ ബലൂചിസ്ഥാനിലെ സോബിനടുത്താണ് ഭീകരാക്രമണം നടന്നത്.
ബസിൽ കയറിയ അക്രമികൾ ചില യാത്രക്കാരെ നിർദ്ദിഷ്ടമായി തിരഞ്ഞെടുക്കുകയും തട്ടിക്കൊണ്ടുപോയ ശേഷം വെടിയുതിർക്കുകയുമായിരുന്നു. ഇവർക്ക് നേരെ വെടിവച്ച ശേഷം മൃതദേഹങ്ങൾ കണ്ടെത്തിയത് എന്ന് സോബ അസിസ്റ്റന്റ് കമ്മീഷണർ നവീദ് ആലം അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ബലൂച് വിഘടനവാദികളായിരിക്കും അതിന് പിന്നിലെന്ന് അധികൃതർ സംശയിക്കുന്നു. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരെയാണ് ലക്ഷ്യം വെച്ചതെന്ന് പ്രാഥമിക നിഗമനം.
“ഭീകരർ നിരപരാധികളായ ഒമ്പത് പാകിസ്ഥാൻ പൗരന്മാരെ കൊലപ്പെടുത്തിയതാണ് ഇത്,” എന്നാണ് സർക്കാർ വക്താവ് ഷാഹിദ് റിൻഡിന്റെ പ്രതികരണം. അദ്ദേഹം ഈ ആക്രമണം ഫിത്ന അൽ-ഹിന്ദുസ്ഥാനി’ ഗ്രൂപ്പിന്റെ ക്രൂരതയാണെന്നും കൂട്ടിച്ചേർത്തു.