
ചെന്നൈ:തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുപ്പാട്ടിയിലെ 24കാരനായ എഡ്വിൻ ബ്രയാൻ എന്ന യുവാവാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇയാൾ നായയുടെ കടിയേറ്റ് പരിക്കേറ്റത്, എന്നാൽ ഈ വിവരം എഡ്വിൻ മറച്ചുവെച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ചികിത്സ തേടാനും ഏറെ വൈകുകയായിരുന്നു.A young man who was undergoing treatment for a dog bite died.
പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായതോടെ എഡ്വിനെ ഹൊസൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ തുടരുന്നതിനിടെയാണ് മരിച്ചത് . എംബിഎ ബിരുദധാരിയായിരുന്നു എഡ്വിൻ. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.