ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) തയ്യാറാക്കിയ രണ്ട് പേജുള്ള ഈ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയതാണ്. ബ്ലാക്ക് ബോക്സിൽ നിന്ന് ലഭിച്ച പ്രധാന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറായത്.Ahmedabad plane crash: Preliminary report submitted
അപകടം സംബന്ധിച്ച് വ്യോമയാന മേഖലയുടെ സുരക്ഷാ കാര്യങ്ങൾ പരിശോധിക്കാൻ പാർലമെൻ്റ് ഗതാഗത സ്റ്റാൻഡിംഗ് കമ്മിറ്റി നാളെ യോഗം ചേരും. എംപി സഞ്ജയ് ഝാ അധ്യക്ഷനായ യോഗത്തിൽ, വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡയറക്ടർ ജനറൽ, വ്യോമസേന പ്രതിനിധികൾ, എയർ ഇന്ത്യ സിഇഒ, ബോയിംഗ് കമ്പനി പ്രതിനിധികൾ തുടങ്ങിയവരെയും സമിതി ഹാജരാകാൻ വിളിച്ചിട്ടുണ്ട്. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും (പിഎസി) ഇന്ന് കെ സി വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എയർ ഇന്ത്യ അപകടം ചർച്ച ചെയ്തു.
ബ്ലാക്ക് ബോക്സിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഫ്ളൈറ്റ് ഡാറ്റ റെക്കോർഡറും ഡൽഹിയിലെ AAIB ലാബിൽ വിശദമായി പരിശോധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മെമ്മറി മോഡ്യൂളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഡാറ്റ അടിസ്ഥാനമാക്കിയാണ് അന്വേഷണത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് രൂപീകരിച്ചത്. അപകട സ്ഥലത്ത് നിന്ന് രണ്ടുതവണയായി രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയിരുന്നു –വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ജൂണ്‍ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂണ്‍ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു.
മുന്‍പ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനുശേഷം തകർന്നുവീണതാണ് ഈ അപകടം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തിൽ വിദ്യാർത്ഥികളും സമീപവാസികളുമുൾപ്പെടെ നിരവധി പേർ മരണമടഞ്ഞിരുന്നു. പ്രാഥമിക അന്വേഷണം രണ്ട് ആഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. സമിതികൾക്ക് ഈ നിലപാട് നാളെ ഔദ്യോഗികമായി അറിയിക്കും.
