പട്ന:ബിഹാറിലെ സർക്കാർ ജോലികളിൽ 35% തസ്തികൾ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് പ്രത്യേകമായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി വന്ന ഈ പ്രഖ്യാപനം ശ്രദ്ധേയമാണ്.35% reservation for women in government jobs in Bihar
“സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വകുപ്പുകളിലും തസ്തികകളിലും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിൽ സ്ഥിരതാമസമുള്ള വനിതകൾക്ക് 35% സംവരണം ഏർപ്പെടുത്തും,” എന്നാണ് നിതീഷ് കുമാറിന്റെ പ്രസ്താവന.
ഇതിനൊപ്പം, ബിഹാറിലെ യുവജനങ്ങളുടെ വികസനത്തിനായി ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. യുവാക്കളുടെ തൊഴിൽ സാധ്യതകളും പരിശീലനത്തിനും ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന കമ്മീഷൻ മന്ത്രിസഭയുടെ അംഗീകാരം ഇതിനകം നേടിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ബിഹാറിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും കമ്മീഷൻ്റെ ചുമതലയാണ്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജോലികളിൽ ബിഹാർ സ്വദേശികളായ യുവാക്കൾക്ക് മുൻഗണന ലഭിക്കുന്നുണ്ടോ എന്നതും കമ്മീഷൻ നിരീക്ഷിക്കും. മദ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ സാമൂഹിക തിന്മകൾ തടയുന്നതിനുള്ള പരിപാടികൾ തയ്യാറാക്കുക എന്നതും കമ്മീഷന്റെ ചുമതലയാണ്. അത്തരം കാര്യങ്ങളിൽ കമ്മീഷൻ സർക്കാരിന് ശുപാർശകൾ നൽകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.ബിഹാറിലെ യുവാക്കളെ സ്വാശ്രയരും, വൈദഗ്ധ്യമുള്ളവരും, തൊഴിൽ സജ്ജരുമാക്കുകയും വരും തലമുറകൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കമ്മീഷൻ്റെ ലക്ഷ്യമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.
കമ്മീഷനിൽ ഒരു ചെയർപേഴ്സണും, രണ്ട് വൈസ് ചെയർപേഴ്സന്മാരും, 45 വയസ്സിന് താഴെയുള്ള ഏഴ് അംഗങ്ങളുമുണ്ടായിരിക്കും. കമ്മീഷൻ വഴി ബിഹാറിലെ യുവാക്കളെ സ്വാശ്രയരും, തൊഴിൽതക്കവണ്ണം സജ്ജരാക്കുകയും ചെയ്യുമെന്നും, അവരുടെ ഭാവിയെ കൂടുതൽ സുരക്ഷിതമാക്കുക തന്നെയാകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
