ബെംഗളൂരു: കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലെ സുരപുര താലൂക്കിലെ തിപ്പനതഗി ഗ്രാമത്തില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരുടെ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.വെള്ളിയാഴ്ച മുതല്‍ ഗ്രാമത്തിലെ ഏകദേശം 20 പേര്‍ക്ക് ഗ്യാസ്ട്രോഎൻറൈറ്റിസ് ലക്ഷണങ്ങൾ പ്രകടമായി. ഇവരെ യാദ്ഗിരി, സുരപുര സര്‍ക്കാര്‍ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരില്‍ തിങ്കളാഴ്ച രാവിലെ ദേവികേമ്മ ഹോട്ടി (48), വെങ്കമ്മ (60), രാമണ്ണ പൂജാരി (50) എന്നിവര്‍ മരണപ്പെട്ടു.Three people allegedly died after drinking sewage water in Karnataka
മരണിച്ചവര്ക്ക് കഴിഞ്ഞ 10 ദിവസമായി ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നതായും ഡയേറിയയും ഉണ്ടായിരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. മരണകാരണം വ്യക്തമാക്കുന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രതീക്ഷിക്കുകയാണ്. ഗ്രാമത്തില്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ വെള്ളം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. താത്കാലിക ക്ലിനിക്ക് ആരംഭിച്ച് ഗുരുതരാവസ്ഥയിലുള്ളവർക്കായി പ്രത്യേക ചികിത്സയും ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. പൈപ്പ് ലൈനിലൂടെ എത്തുന്ന വെള്ളം മലിനമാണെന്ന ആശങ്കയാണ് പ്രധാനം. ഇതേസമയം തുറന്ന കിണറുകള്‍ ഉപയോഗിക്കരുതെന്നും വെള്ളം തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവൂവെന്നും അധികൃതര്‍ പ്രദേശവാസികളെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
