ന്യൂഡൽഹി: പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ താരങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വീണ്ടും വിലക്ക് ഏർപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിനുശേഷം കേന്ദ്ര സർക്കാർ നടത്തിയ അടിയന്തര പുനപരിശോധനയുടെ ഭാഗമായി ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ.Pakistani celebrities’ social media accounts banned in India
ഹാനിയ ആമിർ, മഹിര ഖാൻ, ഷാഹിദ് അഫ്രീദി, മാവ്റ ഹൊക്കെയ്ൻ, ഫവാദ് ഖാൻ തുടങ്ങിയ പ്രമുഖ പാകിസ്ഥാൻ സെലിബ്രിറ്റികളുടെ എക്സ് (പഴയ ട്വിറ്റർ), യൂട്യൂബ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ രാവിലെ മുതൽ പ്രവേശനം കിട്ടുന്നില്ല.
മുന്‍പ് ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. പാകിസ്ഥാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും യൂട്യൂബ് ചാനലുകളും വീണ്ടും പ്രദർശനത്തിൽ വന്നതിനെത്തുടർന്നാണ് ഈ ആശങ്ക. എന്നാല്‍ ഇപ്പോഴത്തെ വിലക്ക് വീണ്ടും നടപ്പിലാക്കിയതായാണ് ഇപ്പോഴത്തെ വിവരം.
“ഇന്ത്യൻ നിയമപ്രകാരം ഈ ഉള്ളടക്കം ലഭ്യമല്ല” എന്ന സന്ദേശമാണ് ഇപ്പോൾ അവരുടെ അക്കൗണ്ടുകൾ സന്ദർശിക്കുമ്പോൾ കാണുന്നത്. എന്നാല്‍ ഈ നീക്കത്തെ കുറിച്ച് അധികൃതർ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
