ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘവിസ്ഫോടനത്തിനും തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിനും മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 51 ആയി ഉയർന്നു. മഴ തുടരുന്ന പശ്ചാത്തലത്തിൽ ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.Heavy rains in North India; death toll rises to 51
ഹിമാചലിന്റെ മാണ്ടി, കാംഗ്ര എന്നീ മേഖലകളിൽ ബിയാസ് നദി കരകവിഞ്ഞൊഴുകിയതോടെ വലിയ നാശനഷ്ടങ്ങളുണ്ടായി. 22 പേർ ഇപ്പോഴും കാണാതായിട്ടുണ്ട്. നൂറിലധികം പേർക്ക് പരിക്കേറ്റു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രം 253 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ.
ഉത്തരാഖണ്ഡിൽ സോൻപ്രയാഗിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് തീർത്ഥാടനമാർഗം താൽക്കാലികമായി അടച്ചു. ഗൗരികുണ്ഡിൽ നിന്നും മടങ്ങിയിരുന്ന തീർത്ഥാടകർ ദുരന്തനിവാരണ സേനയുടെ സഹായത്തോടെ സുരക്ഷിതമായി മാറ്റിയതായും അധികൃതർ അറിയിച്ചു.
ഹരിദ്വാർ, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം തുടരുന്നു. അതോടൊപ്പം രാജസ്ഥാനിലും കനത്ത മഴയാണ്. അജ്മീറുൾപ്പെടെ നിരവധി നഗരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.
ജൂലൈ 7 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനേകം വീടുകളും റോഡുകളും പാലങ്ങളുമാണ് ഇതിന്റെ ഭാഗമായി തകർന്നത്. കാണാതായവരുടെ എണ്ണം 40 ഓളമെന്നാണു വിലയിരുത്തൽ.
