പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പുരസ്കാരം ലഭിച്ചു. ഘാനയിലെ പ്രസിഡന്റായ ജോൺ മഹാമയാണ് ഈ ബഹുമതി പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ബഹുമതി ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇത് വ്യക്തിപരമായ നേട്ടമല്ലെന്നും, ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പ്രതിനിധിയായി താൻ സ്വീകരിക്കുന്നതാണെന്നും വ്യക്തമാക്കി.Modi receives Ghana’s highest honor
എട്ട് ദിവസത്തെ വിദേശസന്ദർശനത്തിന്റെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി മോദി ഇപ്പോൾ ഘാനയിൽ എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയും ഘാനയും തമ്മിൽ നാല് പ്രധാന മേഖലകളിൽ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. സാംസ്കാരിക വിനിമയം, സ്റ്റാൻഡേർഡൈസേഷൻ–സർട്ടിഫിക്കേഷൻ, മെഡിക്കൽ വിദ്യാഭ്യാസം, ഉഭയകക്ഷി സഹകരണം തുടങ്ങിയവയാണ് പ്രധാന കരാറുകൾ. 30 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്.
ഘാന പ്രസിഡന്റ് ജോൺ മഹാമയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യയുടെ ഭീകരത വിരുദ്ധ നിലപാട് മോദി ഘാനയെ അറിയിച്ചു.
ഇന്നലെയാണ് പ്രധാനമന്ത്രിയുടെ എട്ട് ദിവസത്തെ വിദേശ സന്ദർശനം ആരംഭിച്ചത്. സന്ദർശനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ അഞ്ച് രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ജൂലൈ 6, 7 തീയ്യതികളിൽ ബ്രസീലിലെ റിയോ ഡി ജനെറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും.ഈ മാസം 9ന് നമീബീയിലും മോദി സന്ദർശനം നടത്തുന്നുണ്ട്.
