
ന്യൂഡൽഹി : പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് വേണ്ടി വർഷങ്ങളായി ചാരവൃത്തി നടത്തിയെന്നാരോപണത്തിൽ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്ത് സേവനമനുഷ്ഠിച്ചിരുന്ന വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന അന്വേഷണത്തിനിടയിലാണ് ഇയാളുടെ ബന്ധം പുറംലോകം അറിഞ്ഞത്.Navy officer arrested for spying for Pakistan
നാവികസേനയുടെയും മറ്റ് പ്രതിരോധ ഏജൻസികളുടെയും തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാനിലെ ഒരു സ്ത്രീക്ക് കൈമാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ‘പ്രിയ ശർമ’ എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിലൂടെയാണ് യുവതി വിശാൽ യാദവുമായി ബന്ധം സ്ഥാപിച്ചത്. എന്നാൽ, അവർ ഐഎസ്ഐയുടെ ഏജന്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിവരങ്ങൾ ചോർത്തി നൽകിയതിന് പകരമായി പണം സ്വീകരിച്ചിട്ടുണ്ടെന്നും, ഇതിന്റെ തെളിവുകൾ വിശാൽ യാദവിന്റെ മൊബൈൽ ഫോണിലും ഡിജിറ്റൽ ഇടപാടുകളിലുമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന ഇയാൾ, താൻ ഉണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം നികത്താൻ പാകിസ്ഥാനിൽ നിന്നുള്ള പണമെല്ലാം സ്വീകരിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രിപ്റ്റോകറൻസി ട്രേഡിങ് അക്കൗണ്ടുകൾ വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കുമാണ് പണമിടപാട് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പാകിസ്ഥാൻ ചാരപ്രവർത്തന ശൃംഖലകൾക്കെതിരെ നിരന്തര നിരീക്ഷണം തുടരുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
Difficult to believe