ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഘോൾതിറിന് സമീപം ഉണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു, 11 പേരെ കാണാതായി. 18 യാത്രക്കാരുമായി യാത്ര ബസ് നിയന്ത്രണം വിട്ട് അളകനന്ദ നദിയിലേക്കാണ് മറിഞ്ഞത്. അഞ്ച് യാത്രക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.Bus falls into Alaknanda river after losing control in Uttarakhand
അഗസ്ത്യമുനി, രതുര്, ഗോച്ചാർ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ടീമുകളും സംസ്ഥാന ദുരന്ത നിവാരണ സേനയും (SDRF) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
അപകടത്തെ കുറിച്ച് പ്രതികരിച്ച സംസ്ഥാന ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമാൻ, അപകടത്തിൽപ്പെട്ടത് ഒരു ടെമ്പോ ട്രാവലർ ആയിരിക്കാമെന്ന് പ്രാഥമികമായി കരുതുന്നതായി അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
