
മീററ്റ് (ഉത്തർപ്രദേശ്): ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന പതിമൂന്ന് വയസുകാരിയെ ബാത്റൂമിൽ പീഡിപ്പിച്ച കേസിൽ 20 വയസ്സുകാരൻ അറസ്റ്റിൽ. ഓർത്തോ വാർഡിൽ ചികിത്സയിൽ ആയിരുന്ന പെൺകുട്ടിയെ ഞായറാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു യുവാവ് പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.Thirteen-year-old girl sexually assaulted in Meerut
രോഗിയുമായ് ആശുപത്രിയിൽ കൂടെ കഴിയുകയായിരുന്ന രോഹിത്ത് (20) എന്നയാളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പെൺകുട്ടി ബാത്റൂമിലേക്ക് പോയപ്പോഴാണ് ഇയാൾ പിന്തുടർന്ന് അതിക്രമം നടത്തിയത്. ചികിത്സക്കായി അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയ പെൺകുട്ടിയുടെ അമ്മ അതിക്രമം നടന്ന സമയത്ത് വാർഡിൽ ഉറങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡോക്ടർമാരും ആശുപത്രി അധികൃതരും പെൺകുട്ടിയുടെ നില പരിശോധിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. 42 വാർഡുകളിലായി മൂന്ന് ഷിഫ്റ്റുകളിലായി വിമുക്ത ഭടന്മാരെ നിയോഗിച്ചിട്ടുണ്ടെന്നും, സന്ദർശകരെ പരിശോധിച്ചതിനുശേഷമത്രേ പ്രവേശിപ്പിക്കുന്നതെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഇത് പോലുള്ള ദാരുണ സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാനായി കൂടുതൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി വക്താക്കൾ വ്യക്തമാക്കി.