ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു. ചുരാചന്ദ്പുര്‍ ജില്ലയിലെ ലാങ്ചിങ്മന്‍ബിയിലെ ഏറ്റുമുട്ടലിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഹൊയ്ഖൊല്‍ഹിങ് ഹോകിപ് എന്ന സ്ത്രീ സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഹോകിപ്, ഗ്രാമമുഖ്യൻ ഖയ്ഖൊഗിന്‍ ഹോകിപിന്റെ പങ്കാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെപ്പിന് ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.Clashes in Manipur: Cookie woman killed
ബിഷ്ണുപുര്‍ ജില്ലയിലെ ഫുബാല ഗ്രാമത്തിലാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇവിടെ കുക്കി സംഘമെന്ന് സംശയിക്കുന്നവർ മെയ്തെയ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 60കാരനായ കര്ഷകന് നിങ്തൊജാം ബൈറന് ഇടത് കൈക്ക് പരിക്കേറ്റു. ഇപ്പോള്‍ അദ്ദേഹം ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.
പിന്നാലെയാണ് കുക്കി സംഘം സുരക്ഷാസേനയുമായി ഏറ്റുമുട്ടിയതായി അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് വെടിവെപ്പ് നടന്നത്. കൂടുതൽ അക്രമം ഒഴിവാക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കാനുമായി കൂടുതൽ സേനയെ ചുരാചന്ദ്പുര്‍, ബിഷ്ണുപുര്‍ മേഖലകളിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഫുബാലിൽ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നു. കര്‍ഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമത്തിലെ സ്ത്രീകൾ ഗവർണർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കായി കത്തയച്ചിട്ടുണ്ട്. ആവശ്യങ്ങൾ പരിഗണിക്കാതെ പോയാൽ സംസ്ഥാനവ്യാപക ബന്ദിന് തയ്യാറാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഇതിനിടയിൽ കുക്കി സിവിൽ സൊസൈറ്റി സംഘടനകളും രംഗത്തെത്തി. കുക്കി-സോ ന്യൂനപക്ഷ സമൂഹത്തിനെതിരെ സംഘപരിവാർശൈലി ഈ ആക്രമണത്തിനുപിന്നിലെന്നും, സംഭവത്തെ അപലപിക്കുന്നുവെന്നുമാണ് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേര്‍സ് ഫോറം പ്രസ്താവിച്ചിരിക്കുന്നത്.
