ന്യൂഡൽഹി:ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ കേസിൽ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ തെളിവുകളുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പണം ജഡ്ജിയെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരെയും അറിയാതെ അവിടെ സൂക്ഷിക്കാനാകില്ലെന്നും സ്റ്റോർ റൂമിലെ കാര്യങ്ങൾ ജഡ്ജിയുടെ കുടുംബം നേരിട്ട് നിയന്ത്രിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.Money laundering case against Justice Yashwant Verma: Committee says there is evidence
മാര്‍ച്ച് 14-ന് ഹോളി ആഘോഷങ്ങളുടെ ദിനം ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയത്. തുടർന്ന് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല് നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന് എന്നിവരടങ്ങിയ മൂന്നംഗ സമിതിയായിരുന്നു അന്വേഷണം നടത്തിയത്.
