ന്യൂഡൽഹി : അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഡൽഹിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അന്യായമായ സാഹചര്യങ്ങളിൽ അകപ്പെടുന്നുണ്ട്. 1996ലെ തൊഴിൽനിയമം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവുമായ സാഹചര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും, ഇത് മറികടക്കപ്പെട്ടിരിക്കുകയാണ്.Construction sector in Delhi: Women suffer due to lack of basic facilities
നിർമാണ സ്ഥലങ്ങളിൽ ഏറ്റവും അടിസ്ഥാന സൗകര്യമായ ശുചിമുറികളും സ്ത്രീ തൊഴിലാളികൾക്ക് ലഭ്യമല്ല. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് ജോലി തേടിയാണ് ഇവർ എത്തുന്നത്. ലേബർ ചൗക്കുകളിൽ നിന്ന് കരാറുകാർ ഇവരെ നിർമാണപ്രദേശുകളിലേക്ക് കയറ്റി അയക്കുന്നു . കഠിനമായ വേനലിലും, ദീർഘ സമയ ജോലിക്കിടയിലും, അവർക്കവശ്യമായ ശുചിമുറികൾ ലഭിക്കാതെ തുടരുകയാണ്.
സ്ത്രീകൾക്ക് അവരുടെ ആർത്തവകാലങ്ങളിൽ പോലും തുണികൾ ഉപയോഗിച്ച് കഴിവതും സംരക്ഷണം തേടേണ്ടിവരുന്നു. എന്നാൽ അതുപോലും മാറ്റിക്കളയാൻ സുരക്ഷിതമായ ഇടങ്ങൾ അവർക്കില്ല. രാവിലെ എട്ട് മണിക്ക് ജോലിക്ക് കയറുന്ന ഇവർ വൈകുന്നേരം ആറു മണിയോടെ ജോലി അവസാനിപ്പിക്കും വരെ ഒരേ തുണി തന്നെ ഉപയോഗിക്കേണ്ടി വരുന്നു.
ശുചിമുറിയിൽ പോകണമെന്ന ആവശ്യത്തെ തുടർന്നാണ് ജോലി നഷ്ടപ്പെട്ടുവെന്ന അനുഭവം പങ്കുവെക്കുന്ന സ്ത്രീകളും ഇവിടെയുണ്ട്. പൊതു ശൗചാലയങ്ങൾ പല സ്ഥലങ്ങളിലും ദൂരെയായി നിലനിൽക്കുന്നതിനാൽ, പണം കൊടുത്താണ് പലരും അവ ഉപയോഗിക്കുന്നത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയും ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർബന്ധമായി ഉറപ്പാക്കണമെന്ന് മാനവാവകാശ സംഘടനകളും തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നു. നിർമ്മാണ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടത് സർക്കാർ അടക്കം പ്രാധാന്യപൂർവം പരിഗണിക്കേണ്ട വിഷയമാണ്.
