ബെംഗളൂരു: കര്‍ണാടകയിലെ ഐടി മേഖലയില്‍ ജോലി സമയം വര്‍ധിപ്പിക്കാന്‍ നീക്കം. നിയമഭേദഗതിയിലൂടെ ഇനി മുതല്‍ ജോലിസമയം 10 മണിക്കൂറാക്കി, ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂറാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി. നിലവില്‍ ഒരു ദിവസം 9 മണിക്കൂര്‍ ജോലി ചെയ്യുകയും 10 മണിക്കൂര്‍ വരെ ഓവര്‍ടൈം അനുവദിക്കുകയും ചെയ്യുന്നു.Karnataka moves to increase IT working hours to 12 hours
തൊഴില്‍വകുപ്പ് നടത്തിയ വ്യവസായസ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ യൂണിയനുകള്ക്കുമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പുതിയ നിയമഭേദഗതി അവതരിപ്പിച്ചത്. ഐടി കമ്പനികളുടെ ഉടമകളുടെ സമ്മര്‍ദം ഉയര്‍ന്നതിനെ തുടർന്നാണ് തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു മുമ്പ്, കഴിഞ്ഞവര്‍ഷം 14 മണിക്കൂര്‍ ജോലി സമയം നടപ്പിലാക്കാനുള്ള ശ്രമം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരുന്നു. 1961ലെ കര്‍ണാടക ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയാകും പുതിയ നടപടികള്‍ നടപ്പിലാക്കുന്നത്.
പുതിയ ഭേദഗതിയോടെ ഇപ്പോള്‍ മൂന്ന് ഷിഫ്റ്റായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ രണ്ട് ഷിഫ്റ്റുകളിലേക്ക് ചുരുങ്ങും. ഇതോടെ ജീവനക്കാരില്‍ മൂന്നിലൊന്ന് ഒഴിവാക്കേണ്ടി വരുമെന്നതിനാലാണ് തൊഴിലാളി സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.
