അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരിൽ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇവയിൽ 84 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.Ahmedabad plane crash: 125 bodies identified
ഇതുവരെ തിരിച്ചറിയാനാകാതെ നൂറിലേറെ മൃതദേഹങ്ങൾ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ തുടരുകയാണ്. സർക്കാർ സ്ഥിരീകരിച്ച പ്രകാരം, ഈ ദുരന്തത്തിൽ ആകെ 274 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിതയുടെ ഡിഎൻഎ പരിശോധനയുടെ ഫലം ഇന്ന് ലഭ്യമായേക്കും. ഫലത്തിനായി സഹോദരൻ രതീഷ് അഹമ്മദാബാദിൽ തന്നെ തുടരുകയാണ്.
അപകടത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് വീണ്ടും തുടങ്ങും. ഉച്ചയ്ക്ക് 1.17ന് എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. ഇതിനിടെ, അപകടമുണ്ടായ സ്ഥലത്ത് പരിശോധനകളും അന്വേഷണം നടപടികളും തുടരുകയാണ്.
