തഞ്ചാവൂരിലെ ഗവൺമെന്റ് ആദി ദ്രാവിഡർ ഗേൾസ് ഹോസ്റ്റലിലെ ഏകദേശം 30 വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ പുളിയോദരയും തക്കാളി കറിയുമാണ് പ്രഭാതഭക്ഷണമായി നൽകിയത്. ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർത്ഥിനികൾക്ക് ഛർദ്ദി, തലകറക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്.Food poisoning in Thanjavur; 30 female students hospitalized
ആദ്യമായി 11 മണിയോടെ ആറ് വിദ്യാർത്ഥികൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും അധ്യാപകർ ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പിന്നീട് കൂടുതൽ വിദ്യാർത്ഥിനികൾക്കും സമാനമായി അസുഖം അനുഭവപ്പെട്ടതിനെത്തുടർന്ന് 22 പേർ കൂടി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
പട്ടുക്കോട്ടെ സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് ആർഡിഒ ശങ്കർ, തഹസിൽദാർ ധർമ്മേന്ദ്ര, ഡിഎസ്പി രവിചന്ദ്രൻ എന്നിവർ ആശുപത്രിയിൽ എത്തി വിദ്യാർത്ഥികളുടെ നില പരിശോധിച്ചു.
ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിളുകൾ ശേഖരിച്ചു ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അപകടാവസ്ഥയിൽ നിന്നും രക്ഷപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
