ഉത്തരേന്ത്യയിൽ ചൂട് കൂടുകയാണ് . ഡൽഹിയിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും താപനില 45 ഡിഗ്രിക്ക് മുകളിലേക്കുയര്‍ന്നിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.North India scorching; High temperatures in many states
ഡല്‍ഹിയില്‍ ഉഷ്ണ തരംഗ ജാഗ്രത നിര്‍ദേശങ്ങൾ നിലനില്‍ക്കുകയാണ്. താപനില 45 ഡിഗ്രിക്ക് മുകളിലായതോടെ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.
ഹരിയാനയിലെ സേനിപത്, റവാഡി, അംബാല എന്നിവിടങ്ങളിൽ 44 ഡിഗ്രിയോളം താപനില രേഖപ്പെടുത്തി. വരണ്ട കാലാവസ്ഥ അടുത്ത മൂന്ന് ദിവസത്തേക്ക് തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കനത്ത ചൂട് കൂടെയുണ്ട്. യുപിയില്‍ എട്ടാം ക്ലാസ് വരെ സ്കൂളുകള്‍ താത്കാലികമായി അടച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ ജയ്സാൽമേരിൽ നേരിയ മഴ ആശ്വാസമാകുമ്പോഴും മറ്റ് പലഭാഗങ്ങളിലുമുള്ള താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ബിഹാര്‍, അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ചൂട് കാറ്റ് വീശാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
സാധാരണയായി കുറഞ്ഞ താപനില അനുഭവപ്പെടുന്ന ഷിംല, മണാലി, ഡെഹ്റാഡൂണ്‍ എന്നിവിടങ്ങളിലും ചൂട് വലിയ തോതിൽ വര്‍ധിച്ചതിനാല്‍ വിനോദ സഞ്ചാര മേഖലക്കും പ്രതിസന്ധി സൃഷ്ടിയാകുന്നു.
