അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം അന്വേഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ കേന്ദ്രവും സംസ്ഥാനവുമുള്ള ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥരാണ് അംഗങ്ങൾ. അപകടകാരണം കണ്ടെത്തുകയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യുന്നതാണ് സമിതിയുടെ ലക്ഷ്യം. മൂന്ന് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.Air India crash: Centre announces high-level probe
അതേസമയം, അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം തുടരുകയാണ്. ബ്ലാക്ക് ബോക്സിന്റെ വിശകലനത്തിലാണ് പ്രധാന ഊന്നൽ. കോക്പിറ്റ് വോയിസ് റെക്കോർഡും ഫ്ളൈറ്റ് ഡാറ്റയും വഴി ദുരന്തത്തിന് കാരണം വ്യക്തമാകും എന്നാണ് പ്രതീക്ഷ. ഡിസിഐജി, ഡിവിആർ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു.
ഇംഗ്ലണ്ടും അമേരിക്കയും ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനം സുരക്ഷാ വിദഗ്ധർ ഇന്ന് അഹമ്മദാബാദിലെത്തും. അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധനകൾ ത്വരിതപ്പെടുത്താൻ ആരോഗ്യവകുപ്പ് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. മലയാളി നഴ്സ് രഞ്ജിതയുടെ സഹോദരൻ ഇന്ന് സാമ്പിള്‍ നൽകും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മരിച്ചവരുടെ ബന്ധുക്കളും അടിയന്തിരമായി എത്തിച്ചേരുന്നുണ്ട്.
