ഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 1.5 കോടി രൂപയുടെ ഇൻഷുറൻസ് തുക നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കൂടാതെ, ടാറ്റ ഗ്രൂപ്പ് ഓരോ കുടുംബത്തിനും 1 കോടി രൂപയുടെ പ്രത്യേക സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
1999-ലെ മോൺട്രിയൽ കൺവെൻഷൻ അനുസരിച്ച്, അന്താരാഷ്ട്ര വിമാനാപകടങ്ങളിൽ മരണമോ പരിക്കോ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതാണ്. ഇന്ത്യ 2009-ൽ ഈ കരാറിൽ ഒപ്പുവെച്ചിരുന്നു.Plane crash: Insurance amount announced for dependents
അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തിൽ അട്ടിമറി സാധ്യതയെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. അപകടത്തിൽപ്പെട്ട വിമാനം ഈ മാസം അനവധി സർവീസുകൾ നടത്തിയിരുന്നു. സംഭവം അന്വേഷിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.
