ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 7000 കടന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ പോകുന്നവരില്‍ നിന്ന് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ മോദിയെ കാണാനെത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി, ഏഴ് എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 70 ഓളം പേരാണ് പരിശോധനക്ക് വിധേയരാകുന്നത്.
