ജയ്പൂർ: രാജസ്ഥാനിലെ ടോങ്കിൽ നദിയില്‍ കുളിക്കാനിറങ്ങിയ എട്ടുപേര്‍ മുങ്ങി മരിച്ചു. പിക്നിക്കിനായി എത്തിയ 11 അംഗ സംഘത്തിലെ കുളിക്കാനിറങ്ങിയ എട്ടുപേരാണ് മുങ്ങി മരിച്ചത് .
25നും 30നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് അപകടത്തിൽ പെട്ടത്. ടോങ്ക് പൊലീസ് നൽകിയ വിവരപ്രകാരം, അപകടത്തില്‍പ്പെട്ട മൂന്ന് പേരെ രക്ഷിക്കാന്‍ സാധിച്ചെന്നും അവരുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി.
