മുംബൈ: റിപ്പോ നിരക്ക് 0.50 % കുറച്ച് ആർബിഐ. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. പണനയ യോഗത്തിലാണ് തീരുമാനം. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന് 5.50% ആയി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസത്തെ ധന നയ യോഗത്തിന് ശേഷമാണ് ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ചത്.
പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തും വളര്‍ച്ചയക്ക് മുന്‍ഗണന നൽകികൊണ്ടുമാണ് ആര്‍ബിഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്. ഇത് ശുഭസൂചനയായാണ് ആർബിഐ കണക്കാക്കുന്നത്. വരും മാസങ്ങളിലും ഈ നിരക്കിൽ തുടരുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ. ഇതോടെയാണ് റിപ്പോ നിരക്കിൽ കുറവുണ്ടായത്.
