ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് ഇന്ത്യ തുടരുന്നു. ഏറ്റവും ഒടുവിലായി ഇ – കൊമേഴ്സ് കമ്പനികള്‍ക്കാണ് ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് എത്തിയത്. പാക് പതാകകള്‍ വില്‍ക്കരുതെന്ന് ഇ – കൊമേഴ്സ് വെബ്സൈറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി രാജ്യത്ത് പാക് പതാകകളുടെ വില്പന പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. നിലവില്‍ വില്പനയ്ക്ക് വച്ച പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതെസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍. ഇന്ത്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാക് ആക്രമണങ്ങളെ നിര്‍വീര്യമാക്കിയിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് ചൈനീസ് നിര്‍മിത ഡ്രോണുകളും മിസൈലുകളുമാണ് പാകിസ്താന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഹാങ്സെങ് ചൈന എ എയ്റോസ്പേസ് ആന്‍ഡ് ഡിഫെന്‍സ് സൂചിക മൂന്ന് ശതമാനം ഇടിവ് നേരിട്ടു.
ജെ 10സി യുദ്ധ വിമാനങ്ങളുടെ നിര്‍മാതാക്കളായ എവിക് ചെങ്ദു, ഷുഷൗ ഹോങ്ഡ എന്നിവ യഥാക്രമം 8.6 ശതമാനം, 6.3 ശതമാനം തകര്‍ന്നു. ജെ 10 സി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതായി പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഷുഷൈ ഹോങ്ഡ ഇലക്ട്രോണിക്സ് കോര്‍പ് ആണ് പിഎല്‍ 15 മിസൈലുകളുടെ നിര്‍മാതാക്കള്‍. പാക് സൈന്യം ഈ മിസൈലുകളും ഉപയോഗിച്ചിരുന്നു.
