പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തി. മലയാളിയായ ശ്രീജിത് രമേശൻ പകർത്തിയ ദൃശ്യങ്ങളിലാണ് ആക്രമണം നടത്തിയ രണ്ട് ഭീകരരെ കണ്ടത്. ശ്രീജിത് രമേശൻ എൻഐഎയ്ക്ക് മൊഴി നൽകി. ഏപ്രിൽ18ന് കശ്മീരിൽ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചു.റീൽസ് ഷൂട്ടിനായി വീഡിയോ എടുക്കുന്നതിനിടെയാണ് ആറ് വയസുള്ള തന്റെ മകളുടെ പിന്നിലൂടെ ഭീകരർ കടന്നുപോയതെന്ന് ശ്രീജിത് രമേശൻ പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ എടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഭീകരരെ തിരിച്ചറിഞ്ഞതെന്ന് ശ്രീജിത് പറയുന്നു. തുടർന്ന് ഡൽഹി എൻഐഎയെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ മുംബൈ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും ശ്രീജിത് പറഞ്ഞു.
