പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി
ശ്രീനഗർ: പഹൽഗാം ആക്രമണത്തിനു ശേഷം വർഗീയമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.
ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര നഗരമായ പഹൽഗാമിലെ ബൈസരൻ പുൽമേടിലാണ് ഭീകരാക്രമണം നടന്നത്. 2019 ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ചതിന് ശേഷം മേഖലയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്.
