മോസ്കോ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. നടന്നത് ക്രൂരമായ കൃത്യമാണെന്നും ആക്രമണത്തെ ന്യായീകരിക്കാനാവില്ലായെന്നും പുടിൻ അറിയിച്ചു. തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യക്കൊപ്പമുണ്ടാകുമെന്നും പുടിൻ കൂട്ടിചേർത്തു.
ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്. ഈ ദുഷ്കരമായ സമയത്ത് ന്യൂസിലാൻഡ് നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നു എന്നാണ് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് എക്സിൽ കുറിച്ചത്.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ‘ഈ ഭീകരാക്രമണം തികച്ചും |വിനാശകരമാണ്,’ എന്നായിരുന്നു സ്റ്റാർമറിൻ്റെ പ്രതികരണം. എക്സിലൂടെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച് ഡൊണാള്‍ഡ് ട്രംപ്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യക്ക് പൂര്‍ണ്ണമായ പിന്തുണ ട്രംപ് പ്രഖ്യാപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നില്‍ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇസ്രയേല്‍. ഹീനമായ ആക്രമണമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേൽ ഇന്ത്യയ്ക്കൊപ്പമെന്നും പറഞ്ഞു.
