
സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാൻ രാജകുമാരൻറെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തുന്നത്. രുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെയ്ക്കും. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദർശനമാണ് ഇത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം സൗദി സന്ദർശിച്ചിരുന്നു.
ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ജിദ്ദ സന്ദർശിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. അദ്ദേഹത്തിന്റെ മുൻ രണ്ട് സന്ദർശനങ്ങൾ റിയാദിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ -സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിൻറെ രണ്ടാം യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് സന്ദർശനം.ഊർജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിടുമെന്നാണ് സൂചന. യോഗത്തിൽ ഇന്ത്യ -മീഡിലീസ്റ്റ് -യൂറോപ് വ്യവസായ ഇടനാഴിയുടെ പുരോഗതിയും ചർച്ചയായേക്കുമെന്നും റിപ്പോർട്ടുണ്ട്.