ജഡ്ജിയുടെ വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ന്യായീകരണവുമായി ദില്ലി പൊലീസ്. പണം പിടിച്ചെടുക്കാതിരുന്നത് കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍. നിര്‍ണായക ദൃശ്യങ്ങള്‍ നീക്കം ചെയ്ചതത് തെറ്റായ കൈകളില്‍ എത്താതിരിക്കാനെന്നും പൊലീസ്. അന്വേഷണ സമിതിയുടെ ചോദ്യം ചെയ്യലിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.
ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് പണം കസ്റ്റഡിയിലെടുക്കാതിരുന്നത് എന്ന് ദില്ലി പൊലീസ് വെളിപ്പെടുത്തി. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിക്കാതെ ഹൈക്കോടതി സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല എന്നുമായിരുന്നു പൊലീസിന്റെ അന്വേഷണ സമിതിക്ക് മുമ്പിലെ വാദം.
