മുർഷിദാബാദ് സംഘർഷത്തിനിടെ കലാപം തടയാൻ ശ്രമിച്ച് കൊല്ലപ്പെട്ട സിപിഐ എം പ്രവർത്തകർക്ക് പ്രഖ്യാപിച്ച ധനസഹായം കുടുംബം നിരസിച്ചു. പണമല്ല സുരക്ഷയാണ് വേണ്ടതെന്ന് കുടുംബം പ്രതികരിച്ചു. സംസ്ഥാനത്ത് ശാന്തിയും സമാധാനവും സംരക്ഷിക്കുവാനുള്ള നടപടിയെടുക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബം മമതയോട് ആവശ്യപ്പെട്ടു.
കൊള്ളയും കൊലയും വെടിവെപ്പും അടക്കം കലാപം നടന്നിട്ടും മേഖലയിൽ പൊലീസ് തിരിഞ്ഞു നോക്കിയിരുന്നില്ല. കലാപത്തിലും മനുഷ്യജിവനേക്കാൾ ഉപരി രാഷ്ട്രീയം കളിക്കുന്നതിനാണ് ബിജെപിയും മമതാ സർക്കാരും ശ്രമിക്കുന്നത്. വർഗീയ കലാപ ആഹ്വാനങ്ങളുമായി സംഘർഷം വർധിപ്പിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.
സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കുന്നതിനു കാരണം കുറ്റങ്ങൾ ബിജെപിക്കു മുകളിൽ പഴിചാരാൻ മാത്രമാണ് ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി ശ്രമിക്കുന്നത്.
