കൊച്ചി:മലയാളി പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് അഖിൽ സത്യൻ സംവിധാനം ചെയ്ത പുതിയ ചിത്രം. എപ്പോഴും നമ്മളിൽ ഒരാളായി തോന്നുന്ന നടൻ എന്നതാണ് നിവിനെക്കുറിച്ചുള്ള പൊതുവായ പ്രേക്ഷകാഭിപ്രായം. നിവിന്റെ അവസാന റിലീസ് തന്നെ ആ പ്രതീക്ഷകൾക്ക് പൂർണമായ നീതി പുലർത്തിയതായി ആരാധകർ പറയുന്നു.
ആദ്യ ഷോ മുതൽ തന്നെ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുന്ന ചിത്രം പത്താം ദിവസവും തീയറ്ററുകളിൽ ഉത്സവാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. തിരിച്ചുവരവിന്റെ ആവേശത്തിൽ പ്രേക്ഷകരെ പൂർണമായി കീഴടക്കിയിരിക്കുകയാണ് ഈ നിവിൻ പോളി ചിത്രം.
പത്ത് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 101 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഈ സന്തോഷ വാർത്ത നിവിൻ പോളി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തുകൊണ്ട് മുന്നേറുന്ന ചിത്രം ഇതിനകം തന്നെ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങളും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം ‘പഴയ നിവിൻ പോളിയെ’ വീണ്ടും കാണാനായ സന്തോഷമാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്.
ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണിത്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയ മലയാളത്തിന്റെ പ്രിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Been using soso66 for a bit and I’m actually liking it. Everything’s smooth and easy to understand. I recommend you try to see if it’s for you soso66!
Hey there, I stumbled upon 116betcom and gotta say, it’s pretty neat. Easy to navigate and has a decent selection of games. I’d recommend giving 116betcom a shot if you’re looking for something new.
What’s up? I recently checked out 3jlcasinologin, and it’s got a solid setup. The login process was smooth, and the games look fun. I’d say give 3jlcasinologin a try if you’re in the mood for some casino action.