ജീവിതശൈലി ക്രമീകരണത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുകയാണ് 24കാരിയായ ലണ്ടന്‍ സ്വദേശി മിയ മെഗ്രാത്ത് എന്ന പെണ്‍കുട്ടി. 83 ലക്ഷം രൂപ ജീവിതശൈലി ക്രമീകരിച്ചുകൊണ്ട് നേടിയെന്നാണ് പെൺകുട്ടി പറയുന്നത്. ലളിതമായ ജീവിതത്തിൻ്റെ ഭാഗമായി മിയ പ്രഭാത ഭക്ഷണത്തിൽ വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുട്ടയും ബ്രെഡുമാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നത്. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ എപ്പോഴും കയ്യിൽ ഒരു കുപ്പി വെള്ളം കരുതും. വില കുറഞ്ഞ സൗന്ദര്യ വസ്തുക്കളും സെക്കൻ ഹാൻഡ് വസ്ത്രങ്ങളുമാണ് ഉപയോഗിക്കാറ്. യാത്രകൾക്കായി പൊതുഗതാഗതത്തിന് പകരം നടക്കുന്നതാണ് പതിവ്. ഇത്തരം ജീവിതശൈലിയിലൂടെയാണ് സമ്പാദ്യം വര്‍ധിപ്പിച്ചതെന്നാണ് യുവതിയുടെ പറയുന്നത്.
ഫാഷൻ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ പണം സമ്പാദിക്കുന്നതിനായി ചില പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ട്. വെല്ലുവിളികളെ തരണം ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് സമ്പാദിക്കുന്നതെന്ന് യുവതി പറഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ചില വിട്ടുവീഴ്ചകള്‍ നടത്തി 83 ലക്ഷം രൂപ സമ്പാദിച്ചത് ഭാവിയിലെ ആര്‍ഭാടമായി ജീവിക്കുന്നതിനു വേണ്ടിയാണെന്നാണ് യുവതി പറയുന്നത്.
നാല്‍പ്പത് വയസിനുള്ളില്‍ വീടുവെക്കണമെന്നാണ് മിയയുടെ ആഗ്രഹം. 11 കോടി വീട് വാങ്ങാൻ ആവശ്യമാണ്. ജീവിതശൈലി ക്രമീകരണത്തിന്റെ ഭാഗമായി വാടകയും മറ്റു ചിലവുകളും ഒഴിവാക്കുന്നതിനായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. തനിക്ക് ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കണമെന്നും ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നുമാണ് ആഗ്രഹമെന്ന് യുവതി വ്യക്തമാക്കി. ടിക്ക് ടോക്കില്‍ സജീവമായ മിയ സമ്പാദ്യം മെച്ചപ്പെടുത്തുന്നതിനായുള്ള ചില വഴികളും വീഡിയോയിലൂടെ പരിചയപ്പെടുത്താറുണ്ട്.
