കേരളത്തിൽ രണ്ടാം ദിവസവും പവന് 63560 രൂപ എന്ന റെക്കോർഡ് നിരക്കിൽ തുടരുകയാണ് സ്വർണവില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7,945 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച പവന് 120 രൂപ വർധിച്ചതോടെയാണ് പുതിയ റെക്കോർഡ് കേരളത്തിൽ സ്വർണവില സൃഷ്ടിച്ചിരിക്കുന്നത്. ഈ രീതിയിൽ സ്വർണനിരക്ക് പോകുകയാണെങ്കിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില അടുത്ത ദിവസങ്ങളില്‍ തന്നെ 8000 കടന്നേക്കും. എന്നാൽ ഇന്ത്യയിൽ തന്നെ പവന് 8000 കടന്ന സംസ്ഥാനമുണ്ട്. ജമ്മു കാശ്മീരിലാണ് കഴിഞ്ഞ ദിവസത്തെ വർധനവോടെ സ്വർണ വില ആദ്യമായി ഗ്രാമിന് 8000 രൂപയിലേക്ക് കടന്നിരിക്കുന്നത്. 15 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ സ്വർണ വില ആദ്യമായി ഗ്രാമിന് 8045 ലേക്ക് എത്തിയത്. ഇതോടെ പവന് വില 64000 രൂപയും കടന്നു. ഇന്ന് ജമ്മു കശ്മീരില്‍ നിന്നും ഒരു പവന് സ്വർണം വാങ്ങണമെങ്കില്‍ 64360 രൂപ നല്‍കണം. 24 കാരറ്റിലേക്ക് വരികയാണെങ്കില്‍ ഗ്രാം വില 8447 രൂപയും പവന് വില 67576 രൂപയുമാണ്. ഇന്ത്യയില്‍ തന്നെ സ്വർണ്ണത്തിന് താരതമ്യേനെ നിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം. കുറഞ്ഞ ഗതാഗത ചെലവ്, നികുതി ഘടനകൾ, ഇറക്കുമതി തീരുവകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് ഓരോ സംസ്ഥാനത്തേയും സ്വർണ്ണ വില നിശ്ചയിക്കുന്നത്.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 107 രൂപ, 8 ഗ്രാമിന് 856 രൂപ, 10 ഗ്രാമിന് 1,070 രൂപ, 100 ഗ്രാമിന് 10,700 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വെള്ളി നിരക്കുകൾ. ഒരു കിലോ വെള്ളിക്ക് 1,07,000 രൂപയുമാണ്.
