സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയുമായി സ്വർണം മുന്നേറുന്നു. 63000 കടന്ന് ഇന്ന് 63,240 രൂപയായാണ് സ്വര്‍ണവില. കഴിഞ്ഞ ദിവസ വിലയിൽ നിന്ന് 760 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. ഗ്രാമിന് 95 രൂപ വര്‍ധിച്ചു. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയുടെ വില ഗ്രാമിന് 106 രൂപയായി. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
