മുടി വളരുന്നതിന് എണ്ണ തേക്കുന്നത് പരമ്പരാഗതമായി പിന്തുടരുന്ന ശീലമാണ്. വെളിച്ചെണ്ണയിൽ മുടിക്ക് ഗുണം ചെയ്യുന്ന വിവിധ ചേരുവകൾ ചേർത്ത് കാച്ചി ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

1 . മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നതിന് ശുദ്ധമായ വെളിച്ചെണ്ണ നല്ലതാണ്. തേങ്ങാപ്പാൽ ഉരുക്കിയുണ്ടാക്കുന്ന ഉരുക്കുവെളിച്ചെണ്ണയും മുടിക്ക് നല്ലതാണ്.

2 . ചെമ്പരത്തിപ്പൂ ചെറിയുള്ളി എന്നിവ വെളിച്ചെണ്ണയിൽ കാച്ചി മുടിയിൽ തേക്കുന്നത് മുടി വളരാൻ സഹായിക്കും.

3 .കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ മുടിയുടെ ആരോഗ്യം മികച്ചതാക്കാനും മുടി വേഗത്തിൽ വളരാനും സഹായിക്കും. ഇതിൽ നെല്ലിക്ക കൂടി ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

4 .ആര്യവേപ്പില, തുളസിയില എന്നിവ വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി മുടിയിൽ തേക്കുന്നത് മുടി വളരാനും താരൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും.

5 .വെളിച്ചെണ്ണയിൽ മൈലാഞ്ചി ചേർത്ത് കാച്ചുന്നതും മുടി വളരാൻ നല്ലതാണ്. ഇത് മുടിക്ക് നല്ല കറുപ്പ് നിറം നൽകാനും സഹായിക്കും

6 .കരിഞ്ചീരകം ഇട്ട് വെളിച്ചെണ്ണ കാച്ചി മുടിയിൽ പുരട്ടുന്നത് മുടി നന്നായി വളരുന്നതിന് ഗുണം ചെയ്യും.
