പി എ അലക്സാണ്ടര്‍
തുടര്‍ഭരണം ഉറപ്പാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചത്. ഇടതുമുന്നണിയെ നയിക്കുന്നതാരെന്ന കാര്യത്തില്‍ പക്ഷേ ആരും പേര് പറയുന്നില്ല. പിണറായിക്കും എം വി ഗോവിന്ദനും ഇക്കാര്യത്തില്‍ ഇത്തിരി കണ്ഫ്യൂഷന് ഉണ്ട്. അത്രമാത്രം. കപ്പിത്താന് പിണറായി ആയിരിക്കുമെന്നാണ് പല സഖാക്കളും പറയുന്നത്. എന്നാല്‍ ഇപ്പോഴേ തുടര്‍ഭരണത്തെയും അടുത്ത ക്യാപ്റ്റനെയും പറ്റി ആലോചിക്കുന്നത് വിഡ്ഢിത്തരം ആണെന്ന് ബുദ്ധിജീവിയായ സഖാവ് സമ്മേളനത്തില്‍ തുറന്നടിച്ചു. പാര്‍ട്ടിയിലെ ബുദ്ധിജീവിയായ താന്‍ പി വി അംഗവും മുതിര്‍ന്ന തലപ്പാവ് കാരനും ആണെന്നാണ് എം എ ബേബിയുടെ ചിന്ത. താനല്ലേ അതിന് അര്‍ഹന്‍ എന്ന് ബേബി മറ്റുള്ളവരെ തെളിഞ്ഞു ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട് എന്നാണ് അമ്മുക്കുട്ടി പറയുന്നത്.
‘ വിക്തനാഥന്റെ ബേബിക്ക് പാലും നിര്‍ധന ചെറുക്കന് ഉമിനീരും ‘ എന്ന നീതികേട് ചങ്ങമ്പുഴ പണ്ട് എഴുതിയത് ബേബി സഖാവ് ഓര്ത്തിട്ടുണ്ടാകുമെന്നാണ് അപ്പുക്കുട്ടന് പറയാനുള്ളത്. വേണ്ട സമയത്ത് പോഷകാഹാരം കിട്ടിയില്ലെങ്കില്‍ ഏത് ബേബിയുടെയും വളര്‍ച്ച മുരടിച്ചു പോകുമെന്നാണ് ബേബി സഖാവ് പാര്‍ട്ടി അണികളെ ഓര്‍മിപ്പിക്കുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, എന്നും ആ ബുദ്ധിജീവി കരുതുന്നു ഉണ്ടാകും എന്ന് ഉറപ്പാണ്.
നയിക്കാന്‍ പിണറായി തന്നെ വരുന്നതാണ് നല്ലതെന്ന തോന്നല്‍ പാര്‍ട്ടിയില്‍ ഏക ഖണ്ഡമായില്ലെങ്കിലും തിരുവായിക്ക് എതിര്‍വാ പറയാന്‍ ആര്‍ക്കും ധൈര്യമില്ല. മിണ്ടിപ്പോയാല്‍ സാക്ഷാല്‍ പിണറായി സടകുടഞ്ഞ് എഴുന്നേറ്റ് മൂക്ക് അറുക്കും എന്ന് എം വി ഗോവിന്ദനും ജയരാജന് മാര്‍ക്കും എല്ലാം കൃത്യമായി അറിയാം. അതുകൊണ്ട് ആരും പാര്‍ട്ടി സമ്മേളനത്തില്‍ തുറന്നൊന്നും പറയില്ല. ‘ ഒറ്റിക്കൊടുക്കാന്‍ ആളായി ചൂടിക്കാന്‍ മുള്‍കിരീടവും തറക്കാന്‍ കുരിശും ഇനി തറക്കാന്‍ ക്രിസ്തുവിനെ മാത്രം മതി ‘ കുഞ്ഞുണ്ണി കവിതയാണ് അമ്മുക്കുട്ടിക്ക് ഓര്‍മ്മവരുന്നത്. സിപിഎം പാര്‍ട്ടി കടല്‍ ഒറ്റനോട്ടത്തില്‍ എല്ലാം ശാന്തമാണ്, പക്ഷേ ഉള്‍ക്കടലില്‍ തിരശമാണെന്ന് ആണ് സംസ്ഥാന സമ്മേളനത്തിനു ശേഷം രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സമൂഹമാധ്യമങ്ങളെ ഇതിന്റെ ലക്ഷണങ്ങള്‍ ധാരാളമായി കാണുന്നുണ്ട്.
പാര്‍ട്ടി സെക്രട്ടറിയെ തേടും സംസ്ഥാന കമ്മിറ്റിയില്‍ ഇടം കിട്ടാതെ വഴിയടഞ്ഞവര് ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്തു കൊണ്ടേയിരിക്കുന്നു. സെക്രട്ടറിയേറ്റില്‍ ഇടം കിട്ടാതെ എം ബി രാജേഷും പി ജയരാജനും പള്ളിറുമ്മുന്നുണ്ട്. തിരുവനന്തപുരത്തെ കടകംപള്ളി സുരേന്ദ്രനും അമര്‍ഷത്തിലാണ്. പുതിയ സെക്രട്ടറി എങ്കിലും സംസ്ഥാന കമ്മിറ്റിയിലും മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരെ കുത്തി നിറച്ചിരിക്കുന്നു എന്ന ആക്ഷേപം സമ്മേളനത്തിനുശേഷം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ രൂക്ഷ പ്രതികരണവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പത്മകുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചതി, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പരിചയം എല്ലാം ഉണ്ടായിട്ടും 9 വര്‍ഷത്തെ പാര്‍ലമെന്ററി പാരമ്പര്യമുള്ള വീണയെ മുകളില്‍ പ്രതിഷ്ഠത്തിലാണ് പത്മകുമാറിന് അരിശം. പത്മകുമാര്‍ ബിജെപിയിലേക്ക് പോകുമോ എന്ന് അറിയില്ല. ഊഹാപോഹം ഉള്ളതുകൊണ്ട് പാര്‍ട്ടി സെക്രട്ടറി രാജു എബ്രഹാം മുന്‍ എംഎല്‍എ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹവുമായി സംഭാഷണം നടത്തിയിരിക്കുകയാണ്. ഫലം എന്താണെന്ന് ഇതുവരെ അറിഞ്ഞില്ല. പത്മകുമാര്‍ പിന്നീട് സമൂഹമാധ്യമത്തില്‍ ഇട്ട കുറിപ്പ് പിന്‍വലിച്ചിട്ടുണ്ട്. മുഖ്യനെ പേടിച്ചാണ് ഇത് പിന്‍വലിച്ചത് എന്ന് അമ്മുക്കുട്ടി പറയുന്നു. തലമൂത്ത നേതാവ് എ കെ ബാലന്, പത്മകുമാറിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. പല പാര്‍ട്ടി നേതാക്കളും പത്മകുമാറിന് എതിരെ രംഗത്ത് വന്നു കഴിഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസം ഉച്ചഭക്ഷണം പോലും കഴിക്കാതെ പത്മകുമാര്‍ സ്ഥലം വിട്ടു എന്നാണ് അപ്പുക്കുട്ടന് ചൂണ്ടിക്കാണിക്കുന്നത്.
സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവായ അച്യുതാനന്ദനെ ക്ഷണിതാവാക്കാതും പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ്. സംസ്ഥാന കമ്മിറ്റി പാനലില്‍ എപ്പോഴും വിഎസ് ക്ഷണിക്കപ്പെട്ട ആളായിരിക്കും. വിഎസിനെ ഒഴിവാക്കിയൊ എന്ന് പത്രക്കാര് ചോദിച്ചപ്പോള്‍ വിഎസ് പാര്‍ട്ടിയുടെ സ്വത്താണ് എന്നാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞത്. 1964ല്‍ അവശക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം പാര്‍ട്ടി ഉണ്ടാക്കാന്‍ മുമ്പില്‍ നിന്ന വിഎസ് അച്യുതാനന്ദന് മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളു. ബാക്കി എല്ലാവരും കാലയവനികക്കുള്ളിലായി. അദ്ദേഹത്തെ ഒഴിവാക്കിയത് നന്ദികേടും വിഭാഗീയതയും ആയിപ്പോയെന്നാണ് അപ്പുക്കുട്ടന് പറയാനുള്ളത്. പുതിയ പാനല്‍ അംഗീകരിക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഎസ് പക്ഷക്കാരിയായ മെഴ്സികുട്ടിയമ്മ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതോടെ അവരെയും നിര്‍ദാക്ഷിണ്യം തഴഞ്ഞു കളഞ്ഞു. ഇതെന്തൊരു കഠിനമായി പോയി എന്റെ എം വി ഗോവിന്ദാ… ഇത് കൊടും വഞ്ചന അല്ലേ ഗോവിന്ദാ… ഇവരൊക്കെ അങ്കപുറപ്പാടിലേക്ക് ആണോ എന്നാണ് അമ്മുക്കുട്ടിക്ക് സംശയം. എന്തായാലും വിഎസ് ഗ്രൂപ്പിനെ സിപിഎ നേതൃത്വം പൂര്‍ണ്ണമായും വെട്ടിയൊതുക്കി.
മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ സമ്മേളനം മയപ്പെടുത്തി. മുഖ്യമന്ത്രിയുടെ നവകേരളക്കാഴ്ച ഇത്തവണ വെള്ളം ചേര്‍ക്കേണ്ടി വന്നത് എതിര്‍പ്പിന്റെ കാഠിന്യം മൂലമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞതവണ നവ കേരള സദസിന്റെ കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായമായിരുന്നു. പക്ഷേ ഇത്തവണ എതിര്‍പ്പ് ഉയര്‍ന്നു എങ്കിലും പാര്‍ട്ടി അത് ഏകഖണ്ഡം ആണ് എന്ന് പറഞ്ഞ് അതിനെ താലോലിക്കുകയാണ്. രേഖയിലെ നിര്‍ദ്ദേശങ്ങള്‍ അന്തിമമാകുന്നത് മുന്‍പ് വിദഗ്ധസമിതിക്ക് വിടാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
ചര്‍ച്ചകള്‍ക്കു ശേഷം ഒടുവില്‍ സ്വകാര്യ മൂലധന നിക്ഷേപത്തിന് വാതില്‍ തുറന്നിട്ട് വിവരസമാഹരണത്തിന് ജനങ്ങളുടെ മേല്‍ ഭാരം കയറുന്നത് ഉള്‍പ്പെടെയുള്ള ഏത് മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് പ്രഖ്യാപനത്തോടെയാണ് കൊല്ലത്തെ സംസ്ഥാന സമ്മേളനം സമാപിച്ചത്.
മുഖ്യമന്ത്രി പിണറായി അവതരിപ്പിച്ച നവ കേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന രേഖയെ പറ്റിയാണ് സമ്മേളനം ചര്‍ച്ച ചെയ്തതെന്ന് പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ട് കൂടി അപ്രസക്തമായി പോയി. സാധാരണ പാര്‍ട്ടിയില്‍ അങ്ങനെയല്ലല്ലോ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന അവലോകനം റിപ്പോര്റ്റിന് അല്ലേ പ്രാധാന്യം. ഇത്തവണ എന്താ അത് അങ്ങനെ മാറിയത്? അവിടെയാണ് പിണറായിയുടെ ശക്തി. തിരുവായ്ക്ക് എതിര്‍വാ ഇല്ല. എന്നാണ് അപ്പുക്കുട്ടന്റെ പക്ഷം. മുഖ്യമന്ത്രിക്ക് പൂര്‍ണമായും വഴങ്ങി എന്നാണ് പുറമേ കേള്‍ക്കുന്നത്. പക്ഷേ അങ്ങനെയല്ല എന്നാണ് പാര്‍ട്ടിക്കാരുടെ അഭിപ്രായം.
പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നത് സര്‍ക്കാര്‍ നടപ്പാക്കുന്ന ഇതുവരെയുള്ള രീതി ഇത്തവണ മാറി. പിണറായി വിജയന് അത്രമാത്രം ശക്തനായി എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഉള്ളില്‍ രൗദ്രം ആണെന്ന കാര്യം വേറെ കഥ. മുഖ്യന് എതിരെ പറയാന്‍ ആര്‍ക്കും നാവില്ലെന്നുള്ളതാണ് സത്യം. ഈ അടിച്ചമര്‍ത്തലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഭിന്നതകളുണ്ട്. തോമസ് ഐസക്കിന്റെ നേതൃത്വത്തിലും എം എ ബേബിയുടെ നേതൃത്വത്തിലും ഒരു വിഭാഗം ചെറുത്തു തന്നെ നില്‍ക്കുന്നുണ്ട്. ഒരുപക്ഷേ ജനം ഇവര്‍ക്കൊപ്പം നില്‍ക്കുമോ? അറിയില്ല. പാര്‍ട്ടിയിലെ പരീക്ഷണങ്ങളുടെ ഭാവി എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാനെ നിര്‍വാഹം ഉള്ളൂ. എന്തായാലും തിരുവായിക്ക് എതിര്‍വായില്ല. സമുദ്രത്തിന്റെ ഉള്ള വളരെ ശക്തമായ രൗദ്രമായി നില്ക്കുന്നു. ബാക്കി കാര്യം നമുക്ക് പിന്നീട് കാണാം
