തിരുവനന്തപുരം: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ നിയോഗിച്ച റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ്റെ കാലാവധി മൂന്ന് മാസത്തേയ്ക്ക് നീട്ടി.
സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നിയോഗിച്ചത്. മൂന്ന് മാസമായിരുന്നു കമ്മീഷന്റെ കാലാവധി. റിപ്പോർട്ട് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിനൽകാനുള്ള സർക്കാർ തീരുമാനം.
