രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താമസസ്ഥലങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നിയമം കയ്യിലെടുത്ത് സ്വന്തം ഇഷ്ടപ്രകാരം വീടുകള്‍ ഇടിച്ചുനിരത്തുന്ന വാര്‍ത്തകള്‍ അധികം പുറത്തുവരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് വികസന അതോറിറ്റി ഇടിച്ചുനിരത്തിയ ആറ് വീടുകളുടെ കേസ് സുപ്രീംകോടതി പരിഗണിച്ചിരുന്നു. സുപ്രീംകോടതിയുടെ നടപടിക്രമങ്ങള്‍ പാലിക്കാതെ കയ്യേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ആറ് വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്നു. വീടെന്ന എല്ലാ മനുഷ്യരുടെയും സ്വപ്നം തകര്‍ത്ത പ്രയാഗ് രാജ് വികസന അതോറിറ്റി പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു.
ബുള്‍ഡോസര്‍ നീതി നടപ്പിലാക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം നേരിടുന്നതിനിടയിലാണ് മറ്റൊരു ആഘാതംകൂടി ഏല്‍പ്പിച്ച് സുപ്രീംകോടതി വിധി വന്നത്. പ്രയാഗ് രാജില്‍ അധികൃതര്‍ നടത്തിയത് നീതിവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടന ഉറപ്പ് നല്കുന്ന മൗലീകാവകാശത്തിന്റെ പ്രധാന ഘടകമാണ് പാര്പ്പിടാവകാശമെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി വിധി. ഉരുക്കുമുഷ്ടി ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തിയ അധികാരികളുടെ നിയമവിരുദ്ധ നടപടി മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
പ്ര.യാഗ് രാജിലെ കയ്യേറ്റമൊഴിപ്പിച്ച കേസിലെ വാദത്തിനിടെ യുപി അംബേദ്കര്‍ നഗര്‍ ജലാല്‍പൂരിലെ ഒഴിപ്പിക്കലിനിടെ എടുത്ത വീഡിയോക്കുറിച്ചും സുപ്രീംകോടതി പരാമര്‍ശിച്ചു. ബുള്‍ഡോസര്‍വെച്ച് പൊളിച്ചുനീക്കുന്ന വീടിനുള്ളില്‍ നിന്ന് തന്റെ പാഠപുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് മാറോട് ചേര്‍ത്ത് ഓടിപ്പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് കോടതി പറഞ്ഞു. പോലീസ് ആണ് ഇവിടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കല്‍ നടത്തിയത്. എട്ടുവയസ്സുകാരി പുസ്തകങ്ങളുമായി ഓടി രക്ഷപ്പെടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.
കുടിയേറ്റമൊഴിപ്പിക്കല്‍ എന്ന പേരില്‍ നിസഹായരായവരുടെ വീടുകള്‍ക്കും ജീവനോപാധികള്‍ക്കും മേല്‍ ബുള്‍ഡോസര്‍ കയറ്റുന്ന വാര്‍ത്തകള്‍ നാം നിത്യേന കണ്ടുവരികയാണ്. ആളുകളെ തിരഞ്ഞുപിടിച്ചാണ് അവരുടെ വീടുകള്‍ തകര്‍ക്കുന്നത്. കുറ്റമാരോപിക്കപ്പെടുന്നവരെ കുറ്റക്കാരെന്ന് വിധിയെഴുതി ബുള്‍ഡോസര്‍ കയറ്റുന്നതിന് ഭരണകൂടത്തിന് യാതൊരു മടിയുമില്ല. ഇത്തരം ബുള്‍ഡോസര്‍ ഭരണത്തെ സുപ്രീംകോടതി പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ കേസ് പരിഗണിച്ചപ്പോഴും രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. തട്ടുകടകളും കസേരകളും ബെഞ്ചുകളും ഒഴിപ്പിക്കാന്‍ ബുള്‍ഡോസര്‍ വേണോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. നിയമം നടപ്പാക്കാനെന്ന പേരില്‍ എന്തുമാകാമോ എന്നും കയ്യേറ്റമൊഴിപ്പിക്കുന്നതിന് സ്വീകരിച്ച രീതി അതിരുകടന്നതായിരുന്നില്ലേ എന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
ബുള്‍ഡോസര്‍ ഒരു ഭയപ്പെടുത്തലിന്റെ പ്രതീകമാണ്. പ്രത്യേകിച്ചും നിസ്സഹായരായ മനുഷ്യരെ കുടുംബങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇത്തരം ബുള്‍ഡോസറുകളെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്. അധികാരത്തിന്റെ ഹുങ്ക് അതിരുവിടുമ്പോഴാണ് പാവപ്പെട്ടവരുടെമേല്‍ ബുള്‍ഡോസര്‍ കയറ്റാനുള്ള ധൈര്യം ഭരണാധികാരികള്‍ക്ക് കിട്ടുന്നത്. ജാധിപത്യത്തെയും ഓരോ മനുഷ്യന്റെയും പൗരാവകാശത്തെയും പാടെ അവഗണിച്ചുകൊണ്ട് ബുള്‍ഡോസറിനെ ഒരു ഭരണായുധമാക്കി മാറ്റുന്നതാണ് നാം കാണുന്നത്. പാവപ്പെട്ട ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട് എന്നത്. അത് ഒരു സുരക്ഷിതത്ത്വത്തിന്റെ പ്രതീകമാണ്. സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഒരിടമാണ് ഓരോരുത്തര്‍ക്കും അവരുടെ ഭവനങ്ങള്‍. നിരവധി ഓര്‍മ്മകളും ഹൃദയബന്ധകളും വീടുമായി ചേര്‍ന്നുകിടക്കുന്നു. ഇവിടെയാണ് ഭരണാധികാരികള്‍ ബുള്‍ഡോസറുമായി വീടുകള്‍ക്ക് മുകളില്‍ ഇടിച്ചുകയറുന്നത്.
ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതി്ന മുന്‍പ് തന്നെ ബുള്‍ഡോസര്‍വെച്ച് ശിക്ഷ വിധിക്കുന്നു. ഇനി അയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാലും അയാളുടെ കുടുംബത്തെ തകര്‍ത്ത് എറിയുന്നത് ഏത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. നീണ്ട വര്‍ഷം കുടുംബാംഗങ്ങള്‍ ചോര നീരാക്കി പണിയെടുത്തായിരിക്കാം ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. അധികാരിവര്‍ഗം ഇത് തച്ചുടക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ആരാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. രാഷ്ട്രീയ സാമ്പത്തിക ശക്തിയോ പിന്‍ബലമോ ഉള്ളവരുടെ വീടുകള്‍ തകര്‍ക്കാനോ ബുള്‍ഡോസര്‍ കയറ്റാനോ ഇവര്‍ക്ക് കഴിയില്ല. ഇവിടെയാണ് പാവപ്പെട്ടവര്‍ ഇരകളാക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ കയറ്റുന്നത് ഭരണവര്‍ഗത്തിന് ഭൂഷണമല്ല. ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നിടത്താണ് ജനാധിപത്യം വിജയിക്കുകയുള്ളൂ. അല്ലാത്തപക്ഷം കാലം ഇവരെ ചവറ്റുകുട്ടയില്‍ വലിച്ചെറിയുമെന്നുറപ്പാണ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താമസസ്ഥലങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നിയമം കയ്യിലെടുത്ത് സ്വന്തം ഇഷ്ടപ്രകാരം വീടുകള്‍ ഇടിച്ചുനിരത്തുന്ന വാര്‍ത്തകള്‍ അധികം പുറത്തുവരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് വികസന അതോറിറ്റി ഇടിച്ചുനിരത്തിയ ആറ് വീടുകളുടെ കേസ് സുപ്രീംകോടതി പരിഗണിച്ചിരുന്നു. സുപ്രീംകോടതിയുടെ നടപടിക്രമങ്ങള്‍ പാലിക്കാതെ കയ്യേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ആറ് വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്നു. വീടെന്ന എല്ലാ മനുഷ്യരുടെയും സ്വപ്നം തകര്‍ത്ത പ്രയാഗ് രാജ് വികസന അതോറിറ്റി പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു.
ബുള്‍ഡോസര്‍ നീതി നടപ്പിലാക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം നേരിടുന്നതിനിടയിലാണ് മറ്റൊരു ആഘാതംകൂടി ഏല്‍പ്പിച്ച് സുപ്രീംകോടതി വിധി വന്നത്. പ്രയാഗ് രാജില്‍ അധികൃതര്‍ നടത്തിയത് നീതിവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടന ഉറപ്പ് നല്കുന്ന മൗലീകാവകാശത്തിന്റെ പ്രധാന ഘടകമാണ് പാര്പ്പിടാവകാശമെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി വിധി. ഉരുക്കുമുഷ്ടി ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തിയ അധികാരികളുടെ നിയമവിരുദ്ധ നടപടി മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
പ്ര.യാഗ് രാജിലെ കയ്യേറ്റമൊഴിപ്പിച്ച കേസിലെ വാദത്തിനിടെ യുപി അംബേദ്കര്‍ നഗര്‍ ജലാല്‍പൂരിലെ ഒഴിപ്പിക്കലിനിടെ എടുത്ത വീഡിയോക്കുറിച്ചും സുപ്രീംകോടതി പരാമര്‍ശിച്ചു. ബുള്‍ഡോസര്‍വെച്ച് പൊളിച്ചുനീക്കുന്ന വീടിനുള്ളില്‍ നിന്ന് തന്റെ പാഠപുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് മാറോട് ചേര്‍ത്ത് ഓടിപ്പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് കോടതി പറഞ്ഞു. പോലീസ് ആണ് ഇവിടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കല്‍ നടത്തിയത്. എട്ടുവയസ്സുകാരി പുസ്തകങ്ങളുമായി ഓടി രക്ഷപ്പെടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.
കുടിയേറ്റമൊഴിപ്പിക്കല്‍ എന്ന പേരില്‍ നിസഹായരായവരുടെ വീടുകള്‍ക്കും ജീവനോപാധികള്‍ക്കും മേല്‍ ബുള്‍ഡോസര്‍ കയറ്റുന്ന വാര്‍ത്തകള്‍ നാം നിത്യേന കണ്ടുവരികയാണ്. ആളുകളെ തിരഞ്ഞുപിടിച്ചാണ് അവരുടെ വീടുകള്‍ തകര്‍ക്കുന്നത്. കുറ്റമാരോപിക്കപ്പെടുന്നവരെ കുറ്റക്കാരെന്ന് വിധിയെഴുതി ബുള്‍ഡോസര്‍ കയറ്റുന്നതിന് ഭരണകൂടത്തിന് യാതൊരു മടിയുമില്ല. ഇത്തരം ബുള്‍ഡോസര്‍ ഭരണത്തെ സുപ്രീംകോടതി പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ കേസ് പരിഗണിച്ചപ്പോഴും രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. തട്ടുകടകളും കസേരകളും ബെഞ്ചുകളും ഒഴിപ്പിക്കാന്‍ ബുള്‍ഡോസര്‍ വേണോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. നിയമം നടപ്പാക്കാനെന്ന പേരില്‍ എന്തുമാകാമോ എന്നും കയ്യേറ്റമൊഴിപ്പിക്കുന്നതിന് സ്വീകരിച്ച രീതി അതിരുകടന്നതായിരുന്നില്ലേ എന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
ബുള്‍ഡോസര്‍ ഒരു ഭയപ്പെടുത്തലിന്റെ പ്രതീകമാണ്. പ്രത്യേകിച്ചും നിസ്സഹായരായ മനുഷ്യരെ കുടുംബങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇത്തരം ബുള്‍ഡോസറുകളെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്. അധികാരത്തിന്റെ ഹുങ്ക് അതിരുവിടുമ്പോഴാണ് പാവപ്പെട്ടവരുടെമേല്‍ ബുള്‍ഡോസര്‍ കയറ്റാനുള്ള ധൈര്യം ഭരണാധികാരികള്‍ക്ക് കിട്ടുന്നത്. ജാധിപത്യത്തെയും ഓരോ മനുഷ്യന്റെയും പൗരാവകാശത്തെയും പാടെ അവഗണിച്ചുകൊണ്ട് ബുള്‍ഡോസറിനെ ഒരു ഭരണായുധമാക്കി മാറ്റുന്നതാണ് നാം കാണുന്നത്. പാവപ്പെട്ട ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട് എന്നത്. അത് ഒരു സുരക്ഷിതത്ത്വത്തിന്റെ പ്രതീകമാണ്. സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഒരിടമാണ് ഓരോരുത്തര്‍ക്കും അവരുടെ ഭവനങ്ങള്‍. നിരവധി ഓര്‍മ്മകളും ഹൃദയബന്ധകളും വീടുമായി ചേര്‍ന്നുകിടക്കുന്നു. ഇവിടെയാണ് ഭരണാധികാരികള്‍ ബുള്‍ഡോസറുമായി വീടുകള്‍ക്ക് മുകളില്‍ ഇടിച്ചുകയറുന്നത്.
ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതി്ന മുന്‍പ് തന്നെ ബുള്‍ഡോസര്‍വെച്ച് ശിക്ഷ വിധിക്കുന്നു. ഇനി അയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാലും അയാളുടെ കുടുംബത്തെ തകര്‍ത്ത് എറിയുന്നത് ഏത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. നീണ്ട വര്‍ഷം കുടുംബാംഗങ്ങള്‍ ചോര നീരാക്കി പണിയെടുത്തായിരിക്കാം ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. അധികാരിവര്‍ഗം ഇത് തച്ചുടക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ആരാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. രാഷ്ട്രീയ സാമ്പത്തിക ശക്തിയോ പിന്‍ബലമോ ഉള്ളവരുടെ വീടുകള്‍ തകര്‍ക്കാനോ ബുള്‍ഡോസര്‍ കയറ്റാനോ ഇവര്‍ക്ക് കഴിയില്ല. ഇവിടെയാണ് പാവപ്പെട്ടവര്‍ ഇരകളാക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ കയറ്റുന്നത് ഭരണവര്‍ഗത്തിന് ഭൂഷണമല്ല. ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നിടത്താണ് ജനാധിപത്യം വിജയിക്കുകയുള്ളൂ. അല്ലാത്തപക്ഷം കാലം ഇവരെ ചവറ്റുകുട്ടയില്‍ വലിച്ചെറിയുമെന്നുറപ്പാണ്