
ഇന്ന് ഗ്രാമിന് 85 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ 8510 രൂപ നൽകണം. ഇതോടെ 67,400 രൂപയായിരുന്ന പവന് 68,080 രൂപ നൽകണം. ഒറ്റയടിക്ക് 630 രൂപയുടെ വർധനവാണ് ഉണ്ടായത്.
അതേസമയം 112.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,12,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനായത്. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. ഇതോടെ സ്വർണവില വില സർവ്വകാല റെക്കോർഡിലേക്ക് കടക്കുകയായിരുന്നു. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ഈ കുതിപ്പ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.