
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന വിലയില്‍ ഈ കഴിഞ്ഞ അഞ്ച് ദിവസവും പ്രതീക്ഷ നല്കുന്ന മാറ്റമാണ് ഉണ്ടായിരുന്നത്. 1000 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനുള്ളില്‍ ഉണ്ടായത്. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 65,560 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8195 രൂപയായി ഉയര്‍ന്നു. ഇന്ത്യയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.