ഓൺലൈൻ ആപ്പ് വഴി ഓർഡർ ചെയ്ത മിഠായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നു
സുൽത്താൻബത്തേരി: ബത്തേരിയിൽ കോളേജ് കൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പോലീസ് പരിശോധനയിൽ കഞ്ചാവ് മിഠായി പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി ഓൺലൈൻ ആപ്പ് വഴി ഓർഡർ ചെയ്ത മിഠായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസമായി വിദ്യാർഥികൾ കഞ്ചാവ് മിഠായി വില്പന നടത്തിയിരുന്നുവെന്ന് പോലീസിനു വിദ്യാർഥികൾ മൊഴി നൽകി. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് ആക്ട് അനുസരിച്ച് പോലീസ് കേസെടുത്തു.
