ഇതെല്ലാം ആറ്റുകാല്‍ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോര്‍ജ്
തിരുവനന്തപുരം: തന്റെ ഇത്തവണത്തെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടിയാണെന്ന് ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രി ഈശ്വരാനുഗ്രഹത്താല്‍ കിട്ടേണ്ടത്. ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ടെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. പൊങ്കാലയടുപ്പ് വെച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാല്‍ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
