രാത്രി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ലഹരി ഉപയോഗിക്കാന്‍ എത്തുന്നു
പേരണ്ടൂര്‍ : പേരണ്ടൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം തീരം എന്ന പേരിട്ട ലഹരി ഉപയോഗ കേന്ദ്രം പ്രദേശവാസികള്‍ക്ക് പോലും ഭീഷണിയാകുന്നു . എളമക്കര പോലീസിനെ പലതവണ വിവരമറിയിച്ചിട്ടും ഒരുതവണ പോലും പോലീസ് ഇവിടെ എത്തിയിട്ടില്ല എന്ന നാട്ടുകാര്‍ പറയുന്നു. രാത്രിയായി കഴിഞ്ഞാല്‍ ലഹരി ഉപയോഗിക്കാന്‍ പല സ്ഥലത്തുനിന്നും കുട്ടികള്‍ ഇവിടെ എത്താറുണ്ട് എന്നും പ്രദേശവാസികള്‍ പറയുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന നിരവധി കവറുകളാണ് പ്രദേശത്ത് കണ്ടെത്താനായത്.
വാട്സാപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും സന്ദേശം ലഭിച്ചു എത്തുന്നവര്‍ക്ക് സുരക്ഷിതമായിരുന്ന് ലഹരി ഉപയോഗിക്കാം എന്നുള്ളതാണ് പ്രത്യേകത. എളമക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ ആണെങ്കിലും നാട്ടുകാര്‍ വിളിച്ചുപറഞ്ഞാലും പോലീസ് ഇവിടെ വരാറില്ല. ഇതുതന്നെയാണ് ലഹരി മാഫിയക്കു തണല്‍ ആക്കുന്നത്. പ്രദേശത്താകമാനം ലഹരി ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നിരവധി സിപ്പ് കവറുകള്‍ ആണ് കാണാന്‍ സാധിക്കുന്നത്. ലഹരി ഉപയോഗിക്കാന്‍ ആവശ്യമായ പേപ്പറുകള്‍ വാങ്ങിയ കവറുകളും ഇവിടെ കണ്ടെത്താം. പ്രദേശവാസികള്‍ക്ക് പോലും ഭീഷണിയായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ലഹരി ഉപയോഗ കേന്ദ്രം .
