പാലക്കാട്: ബസിൽ അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷം യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കല്ലടിക്കോട് പൊലീസാണ് കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
പാലക്കാട് നിന്നും കോഴിക്കോടേക്ക് പോയ ബസിലാണ് ലൈംഗികാതിക്രമം നടന്നത്. അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷം അഷറഫ് അതിക്രമം കാട്ടുകയായിരുന്നു. പരപ്പനങ്ങാടി എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥനായ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ് അറസ്റ്റിലായത്.
