കൊച്ചി: കെസിബിസി എസ്സി എസ്ടി ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ പിഒസിയില്‍ കൂടിയ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷന് വൈസ് ചെയര്മാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയ പുരയ്ക്കല്‍. ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെസിബിസി എസ്സി /എസ്ടി/ ബിസി കമ്മീഷന് സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖപ്രസംഗം നടത്തി.
ദില്‍ ക്രൈസ്തവര്‍ ഇന്ന് അനുഭവിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ജയിംസ് ഇലവുങ്കല്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് കെ എല്‍ എം മുന്‍ദേശീയ പ്രസിഡണ്ട് ജോയ് ഗോതുരുത്ത് ദളിത് ക്രൈസ്തവ പ്രശ്നപരിഹാരത്തിന് കത്തോലിക്കാ സഭയ്ക്കും സംഘടനകള്‍ക്ക് നല്കുവാന് കഴിയുന്ന സംഭാവനകള്‍ എന്ന വിഷയത്തെ ആസ്വാദമാക്കി പ്രബന്ധം അവതരിപ്പിച്ചു. യൂത്ത് കമ്മീഷന് സെക്രട്ടറി ഫാ. ഡിറ്റോ കൂള, കെസിബിസി എസ് സി എസ് ടി ബിസി കമ്മീഷന് മുന്‍ സെക്രട്ടറി ഫാ. ഡി. ഷാജി കുമാര്‍, മലങ്കര കാത്തലിക് അസോസിയേഷന് പ്രസിഡണ്ട് വി. സി. ജോര്‍ജുകുട്ടി, മേരികുര്യന്, എൻ .ടി. ജേക്കബ്, ഷിബു മാത്യു, എന്നിവര്‍ പ്രസംഗിച്ചു.
